Friday, May 17, 2024
keralaNews

കോഴിക്കോട് തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

കോഴിക്കോട്:രണ്ട് പഞ്ചായത്തു(കുറ്റ്യാടി,കായക്കൊടി)കളിലുള്ളവരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്.ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേല്‍പിച്ചത്.രാവിലെ മുതല്‍ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങള്‍, ഇന്നലെ വൈകുന്നേരവും ചിലര്‍ക്കു നായയുടെ കടിയേറ്റു.ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നു തല്ലിക്കൊല്ലുകയായിരുന്നു.പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.