Friday, May 3, 2024
keralaNews

കോട്ടയം ജില്ലയില്‍ ഇന്ന് 2324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1447 പേര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേര്‍ കോവിഡ് ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.