Friday, May 17, 2024
keralaLocal NewsNewsObituary

എരുമേലി സി എഫ് എല്‍ റ്റി സി യില്‍ ആദ്യ മരണം.

എരുമേലി: സിഎഫ് എല്‍ റ്റി സി യില്‍ ആദ്യ മരണം. മുണ്ടക്കയം സ്വദേശി പുതുപ്പറമ്പില്‍ പി.കെ സോമന്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മുണ്ടക്കയത്ത് നിന്നും എരുമേലി സി എഫ് എല്‍ റ്റി സി യിലേക്ക് മാറ്റിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡോക്ടര്‍ പരിശോധിച്ച ശേഷം മടങ്ങിയ ഉടന്‍തന്നെ സോമന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബന്ധുക്കളും വാര്‍ഡ് മെമ്പറും എത്തി തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.