Friday, April 26, 2024
keralaLocal NewsNewsObituary

 വരവൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വരവൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തളി വിരുട്ടാണം സ്വദേശി രാജീവാണ് (61) ആണ് മരിച്ചത്. വൈകീട്ട് നാലോടെയാണ് സംഭവം. വീട്ടുപറമ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പറമ്പില്‍ നില്‍ക്കുകയായിരുന്ന രാജീവിനെ പാഞ്ഞ് വന്ന കാട്ടുപന്നി നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. ഇതിന് ശേഷം പന്നി ഓടി മറഞ്ഞു. നിലവിളി കേട്ട് ഓടി വന്ന വീട്ടുകാര്‍ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും.