Sunday, April 28, 2024
keralaNewsUncategorized

കണ്ണൂര്‍ സ്വര്‍ണ്ണവേട്ട; യുവതിയടക്കം 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.