Sunday, May 5, 2024
keralaNewsObituary

പാറമ്പുഴ കൂട്ടക്കൊലക്കേസ്; ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷയാണ് ഒഴിവാക്കിയത്. എന്നാല്‍ 20 വര്‍ഷം പരോള്‍ ഉള്‍പ്പെടെയുളള ഒരിളവും പ്രതിക്ക് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.                        അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നതില്‍ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രതിക്കെതിരെയുള്ളതെന്ന് പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. 2015 മെയ് 16-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാറമ്പുഴയില്‍ ഡ്രൈക്ലീനിംഗ് സ്ഥാപനം നടത്തിയിരുന്ന തുരുത്തേൽക്കവല മൂലേപ്പറമ്പിൽ   ലാലസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഭാര്യ പ്രസന്ന, മൂത്ത മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ നരേന്ദ്രകുമാര്‍  തലയ്ക്കടിച്ച്   ക്രൂരമായി കൊലപ്പെടുത്തിയത്. ലാലസന്റെ കടയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലാലസന്റെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനിടെ മൂന്നുപേരെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി നരേന്ദ്രകുമാറിനെ  ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.