Tuesday, May 7, 2024
keralaNewspolitics

ബിജെപി ദേശീയ നിർവാഹക സമിതി പുന:സംഘടിപ്പിച്ചു.

അൽഫോൺസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി.ഒ രാജഗോപാലും നിർവാഹക സമിതി പട്ടികയിൽ ഇല്ല.കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും.മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കൻ വക്താവായും തുടരും.ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്.