Monday, April 29, 2024
keralaNews

തൃശ്ശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.

തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ്  ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കാണ് അണലിയുടെ കടിയേറ്റത്. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (9) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.രാവിലെ സ്‌കൂള്‍ ബസില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍  സ്‌കൂള്‍ വളപ്പില്‍വച്ചാണ് ആദേശിനു പാമ്പുകടിയേറ്റത്. വടക്കാഞ്ചേരിയിലെ മറ്റൊരു എല്‍പി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ആനപ്പറമ്പ് സ്‌കൂളിലേക്ക് ക്ലാസുകള്‍ മാറ്റിയിരുന്നു. പാമ്പിനെ സ്ഥലത്തുണ്ടായിരുന്നവര്‍ അടിച്ചുകൊന്നു. ഇവിടെ പാറക്കെട്ടുകളുടെ ഇടയില്‍ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവുമെന്നാണ് കരുതുന്നത്.