Sunday, April 28, 2024
educationkeralaNews

കാട്ടാക്കട ആള്‍മാറാട്ടം: നീക്കിയ പ്രിന്‍സിപ്പലിനെ പൊലീസില്‍ പരാതി നല്‍കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല.
സംഭവം സര്‍വകലാലാശയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി കൊടുക്കും.ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടും.തെരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ.ഷൈജുവില്‍ നിന്ന് ഈടാക്കും.പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജില്‍ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പരിശോധിക്കും. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സര്‍വകലാശാലക്ക് പരിമിതി ഉണ്ട്.പൊലീസിന് ഇത് അന്വേഷിക്കാം.തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തന്നെ ഫലം സര്‍വകലാശാലയെ അറിയിക്കണം.കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിശോധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.