Monday, May 6, 2024
keralaLocal NewsNews

കണ്ണിമലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി ; പക്ഷെ സിഗ്‌നല്‍ ലൈറ്റ് ഇല്ല

എരുമേലി:ശബരിമല തീര്‍ത്ഥാടകരുടെ മിനി വാന്‍ മറിഞ്ഞ് പത്ത് വയസുകാരി മരിച്ച കണ്ണിമല ഇറക്കത്തില്‍ നടന്ന അപകടം സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.കഴിഞ്ഞ ശനിയാഴ്ച 3 മണിയോട് കൂടിയാണ് ചെന്നൈ താമരം സ്വദേശികള്‍ വന്ന വാഹനം കണ്ണിമല ഇറക്കത്തില്‍ ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേക്ക് വീണത്.അപകടം നടന്ന സ്ഥലത്തും-ഇറക്കം തുടങ്ങുന്ന സ്ഥലത്തുമാണ് ഇന്നലെ മുതല്‍ പ്രത്യേകം പോലീസിനെ നിയോഗിച്ചത്.ഇതുവഴി വരുന്ന വാഹങ്ങള്‍ തടഞ്ഞു നിര്‍ത്തി അപകട സാധ്യത പറഞ്ഞാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.അപകടം നടന്ന സ്ഥലത്ത് അപകട മുന്നറിയിപ്പും -അപകടത്തിന്റെ തീവ്രത കുറക്കാനും കരിങ്കല്‍ ഇറക്കി വലിയ ടയര്‍ കെട്ടി സുരക്ഷയും ഒരുക്കിയിട്ടുണ്ട്.ഇതിന് പുറമെയാണ് പോലീസിനേയും നിയോഗിച്ചിരിക്കുന്നത്.എന്നാല്‍ എരുമേലി -മുണ്ടക്കയം തീര്‍ത്ഥാടന പാതയില്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റ് ഒരെണ്ണം പോലും തീര്‍ത്ഥാടനം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്നില്ല.കൂടാതെ പ്രധാന അപകട സാധ്യത കൂടുതലായ എം ഇ എസ് ജംഗഷനിലടക്കം സിഗ്‌നല്‍ ലൈറ്റ്   പ്രവര്‍ത്തിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്