Saturday, May 4, 2024
keralaNews

വാഹനാപകടം :ഡ്രൈവർമാർക്ക് ബോധവത്ക്കരണവുമായി  മോട്ടോർ വാഹന വകുപ്പ് 

എരുമേലി:  ശബരിമല തീർത്ഥാടനകാലത്ത്  വർദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെപശ്ചാത്തലത്തിൽഅയ്യപ്പഭക്തരുമായി
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്
ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് .അപകടങ്ങളെ സംബന്ധിച്ച്  ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് നടപടി.  ഇടുങ്ങിയതും അപകടകരമായ വളവും – തിരിവുകളും,കയറ്റിറക്കങ്ങളും നിറഞ്ഞ പാതയിലൂടെ വാഹനം ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണമെന്നും കൂടാതെ ഇറക്കം ഇറങ്ങുമ്പോൾ വാഹനത്തിന്റെ വേഗത കുറച്ച്  ഗിയർ ഡൗൺ ചെയ്ത് ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ മാത്രമേ ഇറങ്ങാവൂ തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ ഭാഷകളിൽ അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്തു കൊണ്ടാണ് ഉദ്യോഗസ്ഥർ ഡ്രൈവർമാർക്ക് ബോധത്ക്കരണം നടത്തുന്നത്.എരുമേലി സേഫ് സോൺ കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരീം ജോയിന്റ് ആർ.ടി. ഒ യുടെ നേതൃത്വത്തിലാണ്  ബോധവൽക്കരണം പരിപാടി നടത്തുന്നത്.എരുമേലി സേഫ് സോൺ പെട്രോളിംഗ് ടീമിലെ ഉദ്യോഗസ്ഥരായ  സുധീഷ്  പി.ജി. (എം.വി.ഐ) അനീഷ് കുമാർ (എം.വി.ഐ) ജയപ്രകാശ് (എം.വി.ഐ) എ.എം. വി.ഐമാരായ ഹരികൃഷ്ണൻ ,വിഷ്ണു വിജയ്, രഞ്ജിത്ത്, അഭിലാഷ് ഓഫീസ് സ്റ്റാഫുകളായ റെജി എ സലാം, ജോബി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ പരിപാടി നടത്തുന്നത് . ബോധവത്കരണ പരിപാടിയിൽ പോലീസു ,നാട്ടുകാരും സേഫ് സോണിന്റെ താത്ക്കാലിക ഡ്രൈവർമാരായ ബൈജു ജേക്കബ്, അൻസർ, ഷംനാസ് , നിസാം ബഷീർ,രാജീവ്,അനീഷ്,മനു മോൻ,നിധീഷ് എന്നിവരും പങ്കെടുത്തു.