Tuesday, May 7, 2024
keralaNews

കണമലയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്‌

എരുമേലി: എരുമേലി – പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുട  ബസ് മറിഞ്ഞു. ഒന്‍പത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ഡ്രൈവര്‍ക്ക് സാരമായ പരിക്കുമേറ്റു.ഇന്ന് രാവിലെയാണ്  8 മണിയോടെ അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് മറിഞ്ഞത്.
 കണമല ഇറക്കത്തിൽ  ബസ്സ് നിയന്ത്രണം വിടുകയായിരുന്നു.
റോഡരികിലുള്ള കടയിൽ ബസ്സ് ഇടിച്ച്   സൂചനയുണ്ട് .പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു..മുമ്പും സ്ഥലത്ത് ബസ്സ് ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്.