Monday, May 6, 2024
keralaNews

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ 34 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ 34 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. 16 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.കോവിഡ് പിടിപെട്ടവരും പരിശോധനാഫലം കാത്തിരിക്കുന്നവരും നിരീക്ഷണത്തിലേക്ക് മാറിയതോടെ നിലവില്‍ അഞ്ച് പേരുമായാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ സ്റ്റേഷന്റെ പ്രവര്‍ത്തനം താളംതെറ്റി.ഇത്രവലിയ തോതില്‍ സ്റ്റേഷനില്‍ എങ്ങനെ രോഗവ്യാപനമുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയരായത്.