Sunday, May 5, 2024
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട:

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി കടത്താാന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മലപ്പുറം സ്വദേശി അബ്ദുള്‍ സലാമാണ് പിടിയിലായത്. ഇയാളില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്.

എയര്‍ ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 89 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം , പാലക്കാട് സ്വദേശികളാണ് പിടിയിലായത്.