Friday, May 10, 2024
keralaNews

ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. കോവിഡ് വര്‍ധന കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍.ലഫ്റ്റനന്റ് ഗവര്‍ണറുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത്. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.ലോക്ക്ഡൗണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേജരിവാള്‍ വാര്‍ത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിക്കും.