Monday, May 6, 2024
keralaNews

പേട്ട സ്കൂൾ – കൊടുവന്താനം – പാറക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി വീതി കൂട്ടി നവീകരിക്കുന്ന കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ -കൊടുവന്താനം -പാറക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു.കോട്ടയം – കുമളി ദേശീയപാതയിലെ പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നുമാരംഭിച്ച് കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിലെ വിവിധ ജംഗ്ഷനുകളിലേക്ക് എത്തിച്ചേരുന്ന കിഴക്ക് നിന്നും,വടക്ക് നിന്നുമെത്തുന്ന റോഡ്  സഞ്ചാരികൾക്കും, പഞ്ചായത്തിലെ 7 മുതൽ 10 വരെ വാർഡുകളിലുൾപ്പെടുന്ന ജനസാന്ദ്രതയേറിയ കൊടുവന്താനം, കൊടുവന്താനം ടോപ്പ്, പാറക്കടവ്, ശാന്തിനഗർ,പത്തേക്കർ, കപ്പപറമ്പ് നിവാസികൾക്കും  ഏറെ പ്രയോജനപ്രദമാവും.കണ്ടത്തിൽ ലൈനിലെ ശിൽപ്പി ജംഗ്ഷൻ മുതൽ കൊടുവന്താനം പള്ളി ജംഗ്ഷൻ വരെ തോടിന് മുകളിൽ ഒഴുക്ക് തടസപ്പെടാതെ ഭാരവാഹനങ്ങൾ കൂടി കടന്ന് പോവുന്ന വിധത്തിൽ 190 മീറ്റർ നീളത്തിൽ സ്ലാബിട്ട് വീതി കൂട്ടും.ഇതോടെ 4-5 മീറ്റർ വീതിയുള്ള റോഡിന്റ വീതി വർദ്ധിക്കും.നാല് പതിറ്റാണ്ട് മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്

പി. ഇസ്മായിലിന്റെ നേതൃത്വത്തിൽ നിർമിച്ച റോഡ് എട്ടാം വാർഡംഗം എം.എ.റിബിൻ ഷായുടെ ശ്രമഫലമായാണ് വീതി കൂട്ടി നവീകരിക്കുന്നത്.