Monday, May 6, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാം തുറന്നു.

മുല്ലപ്പെരിയാര്‍ ഡാം തുറന്നു.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കുന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയുടെ ആദ്യ ഷട്ടര്‍ 7.29 ന് തുറന്നു.3, 4 ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഒഴുക്കുന്നത് 534 ഘനയടി വെള്ളം.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പര്‍ ഷട്ടറും 7.30ന് നാലാം നമ്പര്‍ ഷട്ടറും ഉയര്‍ത്തി.പ്രദേശത്ത് മഴ തുടരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവന്നേക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയര്‍ന്നു. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം.