Sunday, May 19, 2024
keralaNews

എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനാവസ്ഥ പരിഹരിക്കണം

എരുമേലി : ലക്ഷക്കണക്കിന് വരുന്ന ശബരിമല തീര്‍ഥാടകരുടെ പ്രധാന കേന്ദ്രമായ എരുമേലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനാവസ്ഥ പരിഹരിച്ച് ശബരിമല തീര്‍ഥാടകര്‍ക്കും,നാട്ടുകാര്‍ക്കും സുരക്ഷിതമായ ചികില്‍സ സൗകര്യം ഒരുക്കണമെന്ന് മഹിള മോര്‍ച്ച പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി
ആവശ്യപ്പെട്ടു.കിടത്തി ചികില്‍സ അടിയന്തിരമായി നടപ്പിലാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു . എരുമേലിയില്‍ നടന്ന പ്രവര്‍ത്തക സംഗമം മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീജ ഉദ്ഘാടനം ചെയ്തു.മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കവിത അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലാലി,ബി ജെ പി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ബി മധു.എരുമേലി പഞ്ചായത്ത് മെമ്പര്‍ രജനി ചന്ദ്രശേഖരന്‍,മണ്ഡലം സെക്രട്ടറി അമ്പിളി,ജില്ലാ ട്രഷറർ ജെസ്മി, മഹിളാമറിച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാധികമോഹൻ നേതാക്കളായ  അമ്പിളി അനീഷ്, മഞ്ജു, ഷൈലജ. കുമാരി ഗോപിദാസ് ,  രജനി മോഹൻ , മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു .