Friday, May 3, 2024
EntertainmentkeralaNews

കാന്താര: സ്വത്വത്തിലേക്കുണരുന്ന ഇന്ത്യന്‍ സിനിമയുടെ പ്രതീകം: – ഡോ.ജെ. പ്രമീള ദേവി

കോട്ടയം: കാന്താര എന്ന സിനിമയും ഇന്ത്യന്‍ സിനിമയിലെ സമീപകാല പ്രവണതകളും സ്വത്വം തിരിച്ചറിയുന്ന സാംസ്‌കാരിക ചലനം ആണെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു.  തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ധന്യ തീയേറ്ററില്‍ നടന്ന ‘മാറ്റിനി സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമീളാദേവി.എന്തു തരം ജീവിതം നയിക്കുന്ന സാധാരണക്കാരനെ വേണമെങ്കിലും ചില നിമിഷങ്ങളില്‍ ദൈവിക ഉണര്‍വ്വ് ബാധിക്കാമെന്ന മികച്ച സന്ദേശം സിനിമ നല്‍കുന്നു. ചിത്രീകരിക്കാതെ പോയ ക്ലൈമാക്‌സ് പ്രേക്ഷക മനസ്സില്‍ യാഥാര്‍ത്ഥ്യം പോലെ ചിത്രീകരിക്കപ്പെടുന്നതാണ് ഈ സിനിമയുടെ പ്രത്യേകതയെന്ന് അവര്‍ എടുത്തു പറഞ്ഞു. ‘കാന്താര’ കുലധര്‍മ്മം പാലിക്കുന്നതിന് യുവതയെ പ്രചോദിപ്പിക്കുന്നുണ്ട്.അഡ്വ.അനില്‍ ഐക്കരയുടെ അദ്ധ്യക്ഷതയില്‍ നടന്ന മാറ്റിനി സംവാദത്തില്‍ ജയന്‍ മൂലേടം,, ബിബി രാജ്, , ആശ സുരേഷ്, അഡ്വ.ലിജി എല്‍സ ജോണ്‍, മഹേഷ് എം, തുടങ്ങിയവര്‍ സംസാരിച്ചു.