Thursday, May 9, 2024
Local NewsNews

ശബരിമല കാനനപാത: അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് മല അരയ മഹാസഭ

മുരിക്കുംവയൽ: ശബരിമല അമ്പലത്തിലേക്കുള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നല്കുന്നതിനായി അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിക്കുവാൻ മല അരയ മഹാസഭ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കോവിഡിന്റെ മറവിലാണ് ആദ്യം പാത അടച്ചിടുവാൻ തീരുമാനിച്ചത്. സഭയുടെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് മുൻവർഷങ്ങളിൽ പാത തുറന്നത്. ഈ വർഷം ഏതാനും മണിക്കൂറുകൾ മാത്രം പാത തുറന്ന്, വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് ഭക്തരിൽ ഭയം സൃഷ്ടിച്ച് പാത അപ്രസക്തമാക്കുകയാണ്. ശ്രീ അയ്യപ്പൻ ശബരിമല തീർത്ഥാടനത്തിനായി നിർദ്ദേശിച്ച പുണ്യപാതയാണിത്. കാനനപാത അടയുന്നതോടെ കാനനക്ഷേത്രങ്ങളും, ആരാധനയും, ഗ്രാമങ്ങളുടെ വെളിച്ചവുമില്ലാതാകുന്നു. ശ്രീ അയ്യപ്പന്റെ കാലടിപ്പാടുകൾ പിന്തുടരുവാൻ ഇതോടെ ഭക്തർക്ക് സാധിക്കില്ല. ലോകത്തിലെ എല്ലാ അയ്യപ്പ വിശ്വാസികൾക്കും വേണ്ടിയാണ് സത്യാഗ്രഹ സമരം ആരംഭിക്കുന്നതെന്നും സത്യാഗ്രഹസമരത്തിൽ വിവിധ സാമൂഹിക സംഘടനകൾ പങ്കാളികളാകുമെന്നും ജനറൽ സെക്രട്ടറി പി.കെ.സജീവ് പറഞ്ഞു.യോഗത്തിൽ സഭാപ്രസിഡൻ്റ് സി.ആർ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് കെ.കെ.വിജയൻ, സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ ട്രഷറർ എം.ബി.രാജൻ, എന്നിവർ പ്രസംഗിച്ചു.