Wednesday, May 15, 2024
keralaNews

റാന്നി അയ്യപ്പ സത്രം: വിഗ്രഹം എഴുന്നെള്ളത്ത് 8 ന് ഗുരുവായൂരിൽ നിന്ന് ആരംഭിക്കും

റാന്നി:  ഡിസംബർ 15 മുതൽ നടക്കുന്ന റാന്നി ശ്രീമത് അയ്യപ്പ സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഡിസംബർ 8 ന് ആരംഭിക്കും.             ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സത്രഭൂമിയിൽ പ്രതിഷ്ഠിക്കുന്ന ധർമ പതാകയും വിഹ്രഹത്തോടൊപ്പം വഹിക്കും.   ഡിസംബർ 15 ന് രാവിലെ 10 മണിയോടെ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തും. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുതൽ റാന്നി വരെ 65 ഓളം ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് സത്ര വേദിയിൽ എത്തുന്നത്. ആലങ്ങാട് സംഘ  ആസ്ഥാനവും സന്ദർശിക്കുന്ന ഘോഷയാത്ര കാലടി ആദിശങ്കര കീർത്തി മണ്ഡപവും സന്ദർശിച്ച് ചോറ്റാനിക്കര, ഏറ്റുമാനൂർ വൈക്കം മഹാ ക്ഷേത്രങ്ങൾ വഴി 13 ന് മണ്ണാറശാല നാഗ രാജ ക്ഷേത്രത്തിൽ വിശ്രമിക്കും.    14 ന് ഉച്ചയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തും. തുടർന്ന് എരുമേലിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ചു 15 ന് രാവിലെ സത്ര വേദിയിലേക്ക് തിരിക്കും. ഘോഷയാത്രയെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര താരവും സത്രം രക്ഷാധികാരിയുമായ സുരേഷ് ഗോപി സ്വീകരിക്കും. മറ്റു രക്ഷാധികാരികളായ പന്തളം കൊട്ടാരം നിർവ്വാഹക സമിതി അധ്യക്ഷൻ പി ജി ശശികുമാരൻ വർമ്മ, സെക്രട്ടറി പി എൻ നാരായണ വർമ്മ, തന്ത്രി മുഖ്യർ, മുൻ മേൽശാന്തിമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഗുരുസ്വാമി മാർ തുടങ്ങിയവരും സ്വീകരണ യോഗത്തിൽ പങ്കെടുക്കും. സത്ര വിളംബര വേദയിൽ മേലുകര  ശ്രീമുരുക നാരായണീയ സമിതി ഇന്നലെ നാരായണീയ യജ്ഞം  നടത്തി. അന്നദാനവും  നടന്നു. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, മനോജ് കോഴഞ്ചേരി, വിനീത് കുമാർ, സതീഷ്, കെ ആർ പ്രദീപ് തുടങ്ങിയവർ നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു.

അയ്യപ്പൻ വിളയ്ക്ക്
ആലുവ ശ്രീമഹാദേവ ക്ഷേത്രത്തിൽ ആണ്ടുതോറും ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ ഭക്തജനങ്ങൾ, ഹൈന്ദവ സേവാ സമിതി, ആലങ്ങാട്ടു യോഗം ശബരിമല സ്വാമി ഭക്തജന സംഘം, എന്നിവരുടെ സഹായ സഹകരണത്തോടെ നടത്തി വരാറുള്ള അയ്യപ്പൻ വിളയ്ക്ക് പൂർവ്വാധികം ഭംഗിയായി ഡിസംമ്പർ 10 – ന് ശനിയാഴ്ച ശ്രീ മഹാദേവ സന്നിധിയിൽ നടത്തുകയാണ് . ഈ വർഷത്തെ പ്രത്യേകത അയ്യപ്പ സ്വാമിയുടെ വിഗ്രഹം 8-12-22 ന് ആരംഭിച്ച് 15-12-22 ന് ശ്രീമത് അഖില ഭാരത അയ്യപ്പ ഭാഗവത മഹാസത്രത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥം ഡിസംമ്പർ 10 ന് വൈകിട്ട്   5  മണിക്ക് പറവൂർ കവലയിൽ എത്തിച്ചേരുന്നതാണ്. രഥത്തിന് സ്വീകരണം കൊടുത്ത് പാല കൊമ്പ് എഴുന്നെള്ളിപ്പിനോടൊപ്പം ചിന്ത് , കാവടി , ചെണ്ട മേളത്തോടെ ക്ഷേത്ര സന്നിധാനത്തിൽ എത്തി ചേരും.