Sunday, May 12, 2024
keralaNews

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

മാനന്തവാടി: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച പരിശോധനാ സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒരു ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും.രോഗം സ്ഥിരീകരിച്ചതോടെ ചെക് പോസ്റ്റില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടായിരുന്നു. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് അല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവയ്പ്പും ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തിയ ഫാമുകളിലെ കൊന്നു കുഴിച്ചു മൂടുക എന്നത് മാത്രമാണ് രോഗ നിയന്ത്രണത്തിനുള്ള ഏകമാര്‍ഗ്ഗം.