Monday, May 20, 2024
keralaNewsObituary

സംസ്‌കാരം തിരുവല്ലയില്‍

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും. ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ട് സഭാ സിനഡിന് ശേഷം. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ് നടക്കുക. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനാപകടത്തില്‍ ഇപ്പോള്‍ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രഭാത നടത്തത്തിനിടെ അമേരിക്കയില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്നാണ് സഭയുടെ നിലപാട്. അത്തനേഷ്യസ് യോഹാന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് നല്കിയ സേവനങ്ങളിലൂടെയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നല്കിയ സംഭാവനകളിലുടെയും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.