Monday, April 29, 2024
keralaNewsObituarypolitics

കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്‍ ഹരി

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുറത്തേല്‍ ചാക്കോയുടെയും പ്ലവനാകുഴിയില്‍ തോമസിന്റെയും കുടുംബങ്ങളെ തത്തെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ആവശ്യപെട്ടു. പ്രദേശത്ത് മുന്‍പും വന്ന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ട് കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വന്ന്യജീവി ആക്രമണങ്ങളില്‍ കൃഷി നാശം സംഭവിക്കുമ്പോഴോ ജീവ ഹാനി സംഭവിക്കുമ്പോഴോ സര്‍ക്കാര്‍ മൗനം പാലിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് മരണപെട്ട രണ്ട് കര്‍ഷകരുടെ കുടുംബത്തിനും വനം വന്ന്യ ജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന വരുടെ കുടുംബത്തിന് ലഭിക്കുന്ന സര്‍ക്കാര്‍ ധന സഹായം മാത്രമാണ് നിലവില്‍ കൊടുക്കുമെന്ന് ബഹുമാനപെട്ട കലക്ടറും ഇടതുപക്ഷ ജന പ്രതിനിധികളും അറിയിച്ചിരിക്കുന്നത് ഇത് മരണപെട്ടവരുടെ കുടുംബത്തിനെ അപമാനിക്കുന്ന നടപടിയാണ്.മുന്‍പും വന്ന്യ ജീവി ആക്രമണങ്ങള്‍ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കണ മലയിലും ഉണ്ടായപ്പോള്‍ ജനങ്ങളുടെ പ്രതിഷേധം താത്കാലികമായി തണുപ്പിക്കാന്‍ ചെയ്തിട്ടുള്ള ചെപ്പടി വിദ്യകള്‍ ഇവിടെ അനുവദിച്ചു കൂടാ. സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുഖ്യ മന്ത്രിയും ഇടതു മുന്നണി ജനപ്രതിനിധിനിധികളുമാണ് കണമലയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തിന് ഉത്തരവാദികള്‍ കലക്ടറും ജനപ്രതിനിധികളും മരണപെട്ടവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ എന്നുപറഞ്ഞു ജനരോക്ഷം തണുപ്പിക്കാന്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വന്യജീവി ആക്രമണങ്ങളില്‍ ആരു മരിച്ചാലും ലഭ്യമാകുന്ന കേന്ദ്ര ധന സഹായമാണ്. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ല കോട്ടയം ജില്ലയിലെ സാധാരണക്കാരുടെ ജീവിതമെന്ന് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഉദാസീനതകൊണ്ട് മനസിലാക്കുന്നതായി ഹരി പറഞ്ഞു. സമസ്ത വിഷയങ്ങളിലും കേരളം നമ്പര്‍ വണ്‍ എന്ന് ഊറ്റം കൊള്ളുന്ന മുഖ്യമന്ത്രി കോട്ടയത്തെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ അടിയന്തിര നടപടി സ്വീകരിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറാവണമെന്നും ബിജെപി മധ്യമേഖല പ്രസിഡന്റ് പറഞ്ഞു.