Thursday, May 16, 2024
keralaNewsObituary

എം.ടിയുടെ ‘നാലുകെട്ടിലെ’ ജീവിച്ചിരുന്ന കഥാപാത്രം അന്തരിച്ചു

പാലക്കാട്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രമായ യൂസഫ് ഹാജി (96) അന്തരിച്ചു.

എം.ടിയുടെ നാലുകെട്ടിലെ ജീവിച്ചിരുന്ന കഥാപാത്രമായിട്ടായിരുന്നു സാഹിത്യ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവര്‍ എം.ടിയുടെ കഥാപാത്രമായിരുന്ന ‘യൂസപ്പിനെ’യും 1948 ല്‍ ആരംഭിച്ച ‘യൂസപ്പിന്റെ റംല സ്റ്റോഴ്‌സ് കട’യും കാണാതെ മടങ്ങാറില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യൂസഫ് ഹാജി കൂടല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ അല്‍ഹിലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ,കൂട്ടക്കടവ് മുനീറുല്‍ ഇസ്ലാം മദ്രസ്സ, മസ്ജിദുതഖ്വ ജുമാ മസ്ജിദ് എന്നിവയുടെ നേതൃരംഗത്ത് ആദ്യം കാലം മുതല്‍ തന്നെ സജീവമായിരുന്നു.