Saturday, May 11, 2024
keralaNews

അഭയ കേസിലെ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

അഭയ കേസിലെ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.തിരുവനന്തപുരം സിബിഐ കോടതിയിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റം നിഷേധിച്ചത്.പ്രതികളോട് നേരിട്ടാണ് കോടതി ചോദ്യങ്ങള്‍ ചോദിച്ചത്. 50 ഓളം ചോദ്യങ്ങള്‍ പ്രതികളോട് കോടതി ചോദിച്ചു.പ്രോസിക്യൂഷന്‍ സാക്ഷികളായ 49 പേരെ കോടതി ഇതിനകം വിസ്തരിച്ചു.പ്രതിഭാഗം സാക്ഷി വിസ്താരത്തില്‍ തീരുമാനമെടുക്കാനായി കേസ് ഈ മാസം 12 ലേക്ക് മാറ്റി.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്.16 വര്‍ഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് പ്രതികള്‍.പ്രതികളെ അറസ്റ്റ് ചെയ്ത് 11 വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.