Monday, May 6, 2024
keralaNewspolitics

ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് പി.സി ജോര്‍ജ്.

മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരള ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിനു ശേഷം മുന്നണികള്‍ക്ക് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് പ്രവേശനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. ആരുടെയും ഔദാര്യം പറ്റാന്‍ പോകാനില്ല. 15 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ജനപക്ഷത്തിന് സാധിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.