Friday, May 3, 2024
educationindiaNews

എസ്എസ്എല്‍വി രണ്ടാം വിക്ഷേപണം സമ്പൂര്‍ണ വിജയകരം

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ഇസ്രോയുടെ എസ്എസ്എല്‍വി ഡി-2 രാവിലെ 9.18-നാണ് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്.ബഹിരാകാശ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്.500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എല്‍വിക്ക്. ഐഎസ്ആര്‍ഒയുടെ എറ്റവും ചെലവ് കുറഞ്ഞതും എറ്റവും വേഗത്തില്‍ തയ്യാറാക്കാന്‍ പറ്റുന്നതുമായ റോക്കറ്റാണിത്.&ിയുെ; ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഓര്‍ഡര്‍ കിട്ടിയാല്‍ 15 ദിവസങ്ങള്‍കൊണ്ട് റോക്കറ്റ് തയ്യാറാക്കാം.അത് കൊണ്ട് തന്നെ ബഹിരാകാശ വിപണിയില്‍ എസ്എസ്എല്‍വി ഒരു നിര്‍ണായക ശക്തിയായിരിക്കും. ഇത് വഴി നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ക്ക് വന്‍ വെല്ലുവിളിയാകും ഇസ്രോ സൃഷ്ടിക്കുക. ബഹിരാകാശത്ത് പുത്തന്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള പരിശ്രമം ഫലം കണ്ടതിന്റെ ആദ്യ സൂചനയാണ് എസ്എസ്എല്‍വിയുടെ വിക്ഷേപണം.                            SLV-3 | Rohini RS-D2

ISRO's SLV-D2 mission completed, three satellites placed in orbit | Technology News,The Indian Express