Friday, May 17, 2024
indiaNews

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു.കാഞ്ചീപുരത്താണ് സംഭവം.തമിഴന്‍ ടിവി റിപ്പോര്‍ട്ടര്‍ ജി. മോസസ്(26) ആണ് ഞായറാഴ്ച അര്‍ധരാത്രിയോടെ വെട്ടേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ വരുമ്പോഴായിരുന്നു ആക്രമണം.സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത് മോസസ് ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലക്ക് കാരണമായതെന്നാണ് കരുതുന്നത്.കാഞ്ചിപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമാഫിയകളെക്കുറിച്ചും ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധങ്ങളെക്കുറിച്ചുമെല്ലാം മോസസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു.
സോമംഗലം, നല്ലൂര്‍ സ്വദേശിയാണ് മോസസ്.മോസസിന്റെ പിതാവ് ജ്ഞാനരാജ് മാലൈ തമിഴകം എന്ന പത്രത്തിലെ റിപ്പോര്‍ട്ടറാണ്.രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലക്ക് പിന്നിലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു.