Sunday, May 5, 2024
keralaNews

വാവ സുരേഷിന് വീട് വച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍.

വാവ സുരേഷിന് വീട് വച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. കോട്ടയത്ത് പാര്‍ട്ടി നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മിച്ച് നല്‍കുക. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കും. തിരുവനന്തപുരത്ത് വാവ സുരേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മിച്ചു നല്‍കുന്നത്.

സാധാരണ വാവ സുരേഷ് ആരുടെയും വാഗ്ദാനങ്ങള്‍ സീകരിക്കാറില്ല. എന്നാല്‍, തനിക്കു ജീവന്‍ തിരിച്ചുതന്നുവെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കാമെന്നും വാവ സുരേഷ് പറഞ്ഞതായും മന്ത്രി പ്രതികരിച്ചു. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത ഉടന്‍ തന്നെ ഇതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഇഷ്ടപ്പെടുന്ന രിതീയിലുള്ള പ്ലാനിലായിരിക്കും വീട് നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു.

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് രാവിലെ 11:30നാണ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയത്. ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചു. മന്ത്രി വി.എന്‍.വാസവനും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും യാത്ര അയയ്ക്കാന്‍ എത്തിയിരുന്നു.