Friday, May 3, 2024
indiaNewsSports

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ ബിസിസിഐ നിയമിച്ചു.

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ ബിസിസിഐ നിയമിച്ചു. ഡബ്ല്യൂ വി രാമന്റെ കരാര്‍ 2021 മാര്‍ച്ചില്‍ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. 35 അപേക്ഷകള്‍ ഇതിനായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 35 അപേക്ഷകളില്‍ നിന്ന് എട്ട് പേരെയാണ് അഭിമുഖത്തിനായി മദന്‍ ലാല്‍ നയിച്ച ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തിരഞ്ഞെടുത്തത്.

ഇവരില്‍ നാല് വീതം സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ശേഷിച്ച നാലില്‍ മുന്‍ പരിശീലകന്‍ ഡബ്ല്യൂ വി രാമന്‍, രമേശ് പവാര്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് രാത്ര, റിഷികേഷ് കനിത്കര്‍ എന്നിവരും ഉള്‍പ്പെടുന്നു. സുമന്‍ ശര്‍മ്മ, ഹേമലത കാല എന്നിവരെ കൂടാതെ മമത മാബെന്‍, ദേവിക വൈദ്യ എന്നിവരും അഭിമുഖത്തിനായി ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു.