Thursday, May 2, 2024
EntertainmentkeralaNews

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം; ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം ജീവനൊടുക്കിയതെന്ന് പരാതിയുമായി കുടുംബം.

അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതിയുമായി കുടുംബം രംഗത്ത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് സ്വയം ജീവനൊടുക്കിയതെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. പ്രിയങ്കയുടെ സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്ബായത്തെ സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കുന്ന വിഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.അതേസമയം, നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.