Friday, May 3, 2024
keralaNews

ഇടുക്കി ജില്ലയില്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍.

ഇടുക്കി : നവംബര്‍ 28ന് ഇടുക്കി ജില്ലയില്‍ യുഡിഫ് ഹര്‍ത്താല്‍. കെട്ടിട നിര്‍മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂ പ്രശ്നങ്ങള്‍ എന്നിവ ഉന്നയിച്ചാണ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സേവനങ്ങളേയും, ശബരിമല തീര്‍ത്ഥാടകരേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.മന്ത്രി പി രാജീവ് ഇടുക്കിയില്‍ സന്ദര്‍ശിക്കുന്ന ദിവസാണ് ഹര്‍ത്താല്‍.

കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകള്‍ പിന്‍വലിക്കുവാനുള്ള നിര്‍ദേശം നല്‍കുവാന്‍ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു.