Monday, May 6, 2024
EntertainmentkeralaLocal NewsNews

ശരണഭൂമിയിൽ ഒരു ശരണഗീതം 

 എരുമേലി: തന്റെ ഔദ്യോഗിക ജോലിക്കിടെ എപ്പോഴോ കടന്നു കൂടിയ ആ സർഗ്ഗവാസനയാണ്  ഈ കാക്കിക്കുള്ളിലെ ഗായകനെ  അയ്യപ്പഗാനം പാടാൻ പ്രേരിപ്പിച്ചത്.ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽ ആരംഭിച്ച പുണ്യം പൂങ്കാവനം ടീമിന്റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന  വേളയിലാണ് അപ്രതീക്ഷിതമായി പാട്ട് ഉണർന്നത്.എരുമേലിയിലെ പാട്ടുകാരായ
റ്റി.ഡി അരവിന്ദാക്ഷനും,ബ്ലസനും പാട്ടുപാടുന്നതിനായി താത്ക്കാലികമായി തയ്യാറാക്കിയ വേദിയിലാണ്  പാട്ട് പാടാൻ അദ്ദേഹം വന്നത്.
ഖേദമേകും തീർത്ഥയാത്ര 
ഭീതിയേകും വനയാത്ര 
മോദമേകാൻ ഒരു വഴി ശരണം വിളി 
സ്വാമി അയ്യപ്പന്റെ  ദിവ്യ
നാമം ശരണം  വിളി
എന്ന ഗാനമാണ്  കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടനാണ് പാട്ട്  പാടിയത്.എസ് പി സി സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി പി വിജയനാണ് ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ചെയ്തത്.