Thursday, May 2, 2024
keralaNews

കട്ടപ്പനയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാര്‍ക്ക് പരിക്ക്.

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍  ടാങ്കര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 35 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസും എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.