Friday, April 26, 2024
keralaNews

യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ പിടിയിലായി. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി ആര്‍ വനു(18) ലക്ഷ്മി പാര്‍വ്വതി ഡിവിഷനില്‍ രാമമൂര്‍ത്തി(19) എന്നിവരാണ് പോലീസിന്റെ വലയിലായത്.യൂട്യൂബ് വീഡിയോകള്‍ കണ്ട് മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് യുവാക്കള്‍ വെളിപ്പെടുത്തി. വാഹനങ്ങള്‍ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്ത് നിന്നും കഴിഞ്ഞ 18 നാണ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരായ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെലും പ്രതികള്‍ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.