Friday, April 19, 2024
keralaNews

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതു പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തിയ ഉത്തരവ്, വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന വ്യവസ്ഥകള്‍ക്ക് ഒരു പൊതുഘടന രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതുപോലെ 60 വയസ്സായി ഏകീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിലെ ‘റിട്ടയര്‍മെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇന്‍ കേരള പിഎസ്യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവച്ചു.ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ‘റിട്ടയര്‍മെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇന്‍ കേരള പിഎസ്യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കും” ഉത്തരവില്‍ വ്യക്തമാക്കി.