Thursday, May 2, 2024
indiakeralaNewsworld

മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

ഡല്‍ഹി.യുദ്ധഭൂമിയായ യുക്രെയ്നില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

                                                                       

 

 

 

 

 

 

 

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. നിലവില്‍ സിഐഎസ്എഫ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തിലേക്ക് തിരിക്കാനിരുന്ന യാത്രയും സുരക്ഷാ വിഭാഗം തടഞ്ഞിട്ടുണ്ട്. യാത്ര തടഞ്ഞ വിവരം കേരളഹൗസ് അധികൃതരെ അറിയിച്ചു.                                                   

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ഇന്നലെ പുറപ്പേണ്ട എയര്‍ഏഷ്യ വിമാനത്തില്‍ വിദ്യാര്‍ത്ഥി കേരളത്തിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു.യുദ്ധഭൂമിയില്‍ നിന്നും വരുമ്പോള്‍ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.