Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചു

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചു. എരുമേലി , കണമല എന്നീ രണ്ട് പ്രദേശങ്ങളിലായി ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ക്കായാണ് പോലീസിന്റെ എണ്ണം വര്‍ധിപ്പിച്ചത്.

സ്‌പെഷ്യല്‍ പോലീസ് ( എസ് പി സി ) ഉള്‍പ്പെടെ 600 – പേരെയാണ് നാലാം ഘട്ടത്തില്‍ എരുമേലിയില്‍ നിയോഗിച്ചിരിക്കുന്നത് . നിലവിലുള്ള എല്ലാ പോയിന്റുകളിലും പോലീസിന്റെ എണ്ണം കൂട്ടുകയും, പാര്‍ക്കിംഗ് മൈതാനങ്ങളിലും പോലീസിനെ സ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു .

നിലവിലുള്ള വരെ കൂടാതെ ഒരു ഡി വൈ എസ് പിയും , ഒരു സി ഐയും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതം അടക്കം സുരക്ഷ ക്രമീകരണങ്ങള്‍ എരുമേലി – കണമല എന്നിങ്ങനെ രണ്ടായി തിരിച്ച് രണ്ട് എസ്.എച്ച്.ഒമാരാണ് നേതൃത്വം നല്‍കുന്നത്.