Friday, April 26, 2024
keralaNews

സംസ്ഥാനത്തെ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു.

സംസ്ഥാനത്തെ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 50ഉം, പവന് 400രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 37,200 രൂപയിലും, ഗ്രാമിന് 4,650 രൂപയിലുമാണ് ഇന്ന് വ്യാപരം പുരോഗമിക്കുന്നത്.സ്വര്‍ണ്ണവില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 36,800 രൂപയിലായിരുന്നു വ്യാപാരം.രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഔണ്‍സിന് 1,880 ഡോളറിലാണ് വ്യാപാരം.സെപ്റ്റംബര്‍ 24ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.പവന് 38,160 രൂപയും, ഗ്രാമിന് 4,770 രൂപയുമായിരുന്നു വില. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 60.40 രൂപയും. എട്ടുഗ്രാമിന് 483.20 രൂപയും കിലോഗ്രാമിന് 60,400 രൂപയുമാണ് വില.