Saturday, April 20, 2024
keralaNews

ഇടുക്കിയില്‍ റിസോട്ടില്‍ നിന്ന് മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍.

ഇടുക്കിയില്‍ റിസോട്ടില്‍ നിന്ന് മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. മുന്നാര്‍ ചിത്തിരപുരത്ത് സ്വകാര്യ റിസോര്‍ട്ടില്‍ മദ്യപിച്ച മൂന്ന് പേരെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.റിസോര്‍ട്ട് ഉടമ,സഹായി,സൃഹത്ത് എന്നിവരാണ് ചികിത്സയിലുള്ളത്.രണ്ടു പേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണ് ഉള്ളത്. വാറ്റ് ചാരായമാണ് കഴിച്ചതെന്നാണ് സൂചന.വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങി.