Monday, April 29, 2024
keralaNewsObituary

നടി ശാരദ നായര്‍ അന്തരിച്ചു.

കന്മദം സിനിമയിലെ മുത്തശ്ശി കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി ശാരദ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതാനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.
മോഹന്‍ലാലിനേയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രമാക്കി ലോഹിത ദാസ് ഒരുക്കിയ കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. ഈ ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു.കന്മദത്തില്‍ മഞ്ജുവാര്യരുടെ മുത്തശ്ശിയായായിരുന്നു ശാരദ നായര്‍ വേഷമിട്ടത്. 1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു. സിനിമയില്‍ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്.