Monday, May 6, 2024
keralaNewsObituary

ഗര്‍ഭിണിയായ മലയാളി നഴ്സ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

മാന്നാര്‍ എട്ട് മാസം ഗര്‍ഭിണിയായ മലയാളി നേഴ്‌സ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോല്‍ കുന്നേല്‍ പടിറ്റേതില്‍
ബേബി – ലിലാമ്മ ദമ്പതികളടെ മകള്‍ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. സംസ്‌ക്കാരം നടത്തി. മൂന്ന് വര്‍ഷമായി ഡല്‍ഹി കാര്‍ലാ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഷീബയ്ക്ക് നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് കോവിഡ് സ്ഥിതീകരിച്ചത്. ജോലി ചെയ്ത് കൊണ്ടിരുന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30ന് മരിച്ചു.

ഭര്‍ത്താവ് : ഷാര്‍ജയിലെ വെല്‍ഡിങ് കമ്ബിനിയിലെ ജീവനക്കാരനായ കവിയൂര്‍ സ്വദേശി സന്തോഷ് ചാക്കോ. മകള്‍ : കോറി ഷീബാ സന്തോഷ് (എട്ട് വയസ്). സഹോദരങ്ങള്‍: ഷാലു, ഷാനു.