Sunday, April 28, 2024
keralaNewsObituary

ഗിറ്റാറിസ്റ്റ് ആര്‍ച്ചിബാള്‍ഡ് ഹട്ടന്‍ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് ആര്‍ച്ചിബാള്‍ഡ് ഹട്ടന്‍ (87) അശോകപുരം സോനം അപാര്‍ട്‌മെന്റിലെ വസതിയില്‍ അന്തരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അന്ത്യം. 1956 മുതല്‍ 1993 വരെ ആകാശവാണിയില്‍ ജോലി ചെയ്തു.ലളിതഗാനം, മാപ്പിളപ്പാട്ട്, നാടകം, ചിത്രീകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം പിന്നണിയില്‍ ആര്‍ച്ചിയുടെ ഗിത്താറുമുണ്ടായിരുന്നു. ഹട്ടന്‍സ് ഓര്‍ക്കസ്ട്രയും അക്കാലത്ത് പ്രശസ്തമായിരുന്നു. എം.എസ്.ബാബുരാജിന്റെയും കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെയും ഗാനമേളകളിലും പിന്നണിയില്‍ ആര്‍ച്ചിയുണ്ടായിരുന്നു. 1960 കളില്‍ പുറത്തിറങ്ങിയ ‘ലവ് ഇന്‍ കേരള’യിലെ ‘ലവ് ഇന്‍ കേരള, ലവ് ഇന്‍ കേരള ,ലവ്..ലവ്..ലവ് എന്ന ഗാനത്തിലെ ഹട്ടന്റെ യോഡ് ലിങ് ഏറെ ഹിറ്റായിരുന്നു.ഭാര്യ: ഫ്‌ലോറിബെല്‍ ഹട്ടന്‍. മക്കള്‍: വിനോദ് ഹട്ടന്‍ (സംഗീതജ്ഞന്‍, മുംബൈ), സലില്‍ ഹട്ടന്‍ (സംഗീതജ്ഞന്‍, മുംബൈ), സുജാത ഹട്ടന്‍ (സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, അധ്യാപിക). മരുമക്കള്‍: ആശാ ഹട്ടന്‍, ദിവ്യ ഹട്ടന്‍, പരേതനായ റോഷന്‍ വെന്‍ഗ്ലര്‍. സംസ്‌കാരം ഇന്ന് നാലിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.