Tuesday, May 14, 2024
keralaNewspolitics

ബിജെപി പിടിച്ച് സ്ഥാനാര്‍ഥിയാക്കി: അറിഞ്ഞില്ല, ആരും പറഞ്ഞില്ല

സ്ഥാനാര്‍ഥിയാക്കാന്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് ആളെത്തേടിയുള്ള ബിജെപിയുടെ ഓട്ടം ഒടുവില്‍ മുന്‍ പിസിസി പ്രസിഡന്റ് സോമന്‍ മിത്രയുടെ വീട്ടിലുമെത്തി. സോമന്‍ മിത്രയുടെ വിധവ, മുന്‍ എംഎല്‍എ ശിഖ മിത്രയുടെ പേരു ചേര്‍ത്ത ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഇപ്പോഴും തിരുത്തിയിട്ടില്ല.‘പട്ടികയില്‍ ചൗരിംഗി മണ്ഡലത്തില്‍ പേരു കണ്ടു മാധ്യമങ്ങളില്‍നിന്നു വിളി വന്നപ്പോള്‍ ഞെട്ടിപ്പോയി. ഞാനറിയാതെയാണ് അവര്‍ എന്റെ പേരു പറയുന്നത്. എന്റെ ഭര്‍ത്താവ് എന്നും കോണ്‍ഗ്രസുകാരനായിരുന്നു. ഞാന്‍ പാര്‍ട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല; മത്സരിക്കുന്നുമില്ല’ നഗരത്തിലെ ലോവര്‍ റോഡന്‍ സ്ട്രീറ്റിലെ ഫ്‌ലാറ്റില്‍ ചെന്നു കണ്ടപ്പോള്‍ ശിഖ പറഞ്ഞു. ‘നാണക്കേടുകൊണ്ട് ആരെയും കാണാതെ വീട്ടില്‍ത്തന്നെ ഇരിക്കുകയായിരുന്നു. ബിജെപിക്ക് ഇതെങ്ങനെ സാധിക്കുന്നു. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമാണെന്ന് അവര്‍ക്കറിയില്ലേ?’ സ്വീകരണമുറിയിലെ സോമന്‍ മിത്രയുടെയും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയുമൊക്കെ ചിത്രങ്ങള്‍ ചൂണ്ടി ശിഖ ചിരിച്ചു.