Wednesday, May 1, 2024
keralaNewsObituary

ശിഖരം മുറിക്കുന്നതിനിടെ വൈദ്യുത ലൈനിലേക്ക് ഏണി വീണ് കര്‍ഷകന് ദാരുണാന്ത്യം

കട്ടപ്പന: ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് കര്‍ഷകന്‍ മരിച്ചു. കട്ടപ്പന സ്വര്‍ണ്ണവിലാസം സ്വദേശി പതായില്‍ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയില്‍ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് സജിയെ ഉടനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.