Tuesday, April 30, 2024
Local NewsNewsObituary

മത്സ്യ കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശി മരിച്ചു

എരുമേലി: മത്സ്യ കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശിയായ
മത്സ്യ വ്യാപാരി മരിച്ചു.എരുമേലി ഒഴക്കനാട് സ്വദേശി താഴത്ത് റെവപ്പിൽ  മോഹനന്‍ (63) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ എരുമേലി – പമ്പ റോഡില്‍ ഇലവുങ്കല്‍ ഭാഗത്ത് വെച്ച് മീന്‍ കയറ്റി വന്ന പെട്ടി ആപ്പേ മറിയുകയായിരുന്നു .തുടര്‍ന്ന് മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പമ്പ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. എരുമേലിയില്‍ വര്‍ഷങ്ങളായി മത്സ്യ വ്യാപാരം നടത്തി വരുകയായിരുന്നു.