Saturday, May 4, 2024
Local NewsNewsObituary

 കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു

എരുമേലി: കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു. എരുമേലി ഒഴക്കനാട് സ്വദേശി കടത്തുവൈപ്പില്‍ മോഹനന്‍ (63) ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവര്‍ ഗോകുലിന് പരിക്കേറ്റു. ഇന്ന്  ഉച്ചയോടെ എരുമേലി – പമ്പ റോഡില്‍ ഇലവുങ്കല്‍ ഭാഗത്ത് വെച്ച് മത്സ്യവുമായി വ്യാപാരം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം (ആപ്പേ) മറിയുകയായിരുന്നു . ഭാര്യ: വിലാസിനി. മക്കള്‍: മോള്‍ജി , മോന്‍സി (രതീഷ് ) മരുമക്കള്‍ : രാജേഷ്, ശരണ്യ. എരുമേലിയില്‍ വര്‍ഷങ്ങളായി മത്സ്യ വ്യാപാരം നടത്തി വരുകയായിരുന്നു. അപകടത്ത തുടര്‍ന്ന് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പമ്പ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.