Thursday, May 16, 2024
Local NewsNews

ദേശീയ പതാക വഹിച്ചുകൊണ്ട് പട്ടണം ചുറ്റി പതാക ജാഥ നടത്തി

എരുമേലി: ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ പതാക വഹിച്ചുകൊണ്ട് പട്ടണം ചുറ്റി പതാക ജാഥ നടത്തിയും,എരുമേലിയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തിയും,മധുരം വിതരണം ചെയ്തും സമുചിതമായി ആഘോഷിച്ചു.                                                                                                                           വ്യാപാരഭവനില്‍ യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ എരുമേലി എസ്. എച്ഛ്.ഒ പി.വി.അനില്‍കുമാര്‍,സബ് ഇന്‍സ്പെക്ടര്‍ അനീഷ് എം എസ് എന്നിവര്‍ സ്വാതന്ത്യദി സന്ദേശം നല്‍കി. പരിപാടികള്‍ക്ക് ജനറല്‍ സെക്രട്ടറി പി.ജെ ശശിധരന്‍ ട്രഷറര്‍ കെ വിജയകുമാര്‍ എംകോസ് ബാങ്ക് പ്രസിഡന്റ് തോമസ് കുര്യന്‍, വൈസ് പ്രസിഡന്റുമാരായ സി.പി മാത്തന്‍ ചാലക്കുഴി, പി.എ സലിം,                                                                                             സെക്രട്ടറിമാരായ ബേബി ജോര്‍ജ് , അബ്ദുല്‍ നാസര്‍ ,സിബിച്ചന്‍ ആന്റണി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാഷിം കുറുങ്കാട്ടില്‍, എം.എ നിഷാദ് ,ഷിഫാസ് എം ഇസ്മായില്‍, ജെയിംസ് ജോസഫ് ,നൗഷാദ് കുറുംകട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.