Thursday, May 2, 2024
NewsSportsworld

 ലോക കപ്പ്  : ഇറാന് ആദ്യ ജയം

ഖത്തര്‍: ഖത്തര്‍ ലോക കപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് ഇറാന്‍ ആദ്യ ജയം കരസ്ഥമാക്കി. ലോകകപ്പിലെ തങ്ങളുടെ വെയില്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറാന്‍ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിന്റെ എട്ട്,11 മിനിറ്റുകളിലാണ് ഇറാന്‍ വിജയ ഗോളുകള്‍ നേടിയത്.കളിയുടെ 86ാം മിനിറ്റില്‍ വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. അതുവരെ കളിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന വെയില്‍സിന് കനത്ത തിരിച്ചടി ആയിരുന്നു ചുവപ്പ് കാര്‍ഡ്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണ് വെയില്‍സിന് ലഭിച്ചത്. പിന്നീട് മറ്റൊരു ഗോളിയെ പകരം ഇറക്കി 10 പേരായി വെയില്‍സ് കളിച്ചത് ഇറാന്‍ പരമാവധി മുതലെടുത്തു. റൂഷ്ബെ ചെസ്മി, റാമിന്‍ റെയ്സാന്‍ എന്നിവരാണ് വെയില്‍സിന്റെ വല കുലുക്കിയത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഇറാന് മൂന്ന് പോയിന്റുമായി ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. വെയില്‍സിന് അമേരിക്കയുമായുളള ആദ്യ കളി സമനിലയില്‍ പിരിഞ്ഞതോടെ ഒരു പോായിന്റ് ലഭിച്ചിരുന്നു. ഇറാന്‍ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് 6-2ന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ കളിയില്‍ ദേശീയ ഗാനം ബഹിഷ്‌കരിച്ചും ഇറാന്‍ ടീം വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയുടെ മുന്നോടിയായി ആലപിച്ച ദേശീയ ഗാനത്തിന്റെ കൂടെ ചൊല്ലി ഇറാനിയന്‍ താരങ്ങള്‍ ഇത്തവണ വിവാദം ഒഴിവാക്കി. അടുത്ത കളിയില്‍ അമേരിക്കയുമായാണ് ഇറാന്റെ മത്സരം.